ഉഗ്രപ്രത്യം ഗിര ഉപാസകൻ ശ്രീമത് വ്യാസ ചൈതന്യ

ഉഗ്രപ്രത്യം ഗിര ഉപാസകൻ ശ്രീമത് വ്യാസ ചൈതന്യ


'ജയ് ഉഗ്രപ്രത്യംഗിരേ ശരണം.'എന്റെ 'നമ്മുടെ സർവ്വ സങ്കല്പങ്ങളും, അഖില ഗുരുപരമ്പരകളുടെയും പാദ കമല ങ്ങളിലും വക്‌ദേവതയും, അഘോരി കാളിക ,ഉഗ്രപ്രത്യംഗിരാദേവിയുടെ പദകമലങ്ങളിലും അർച്ചനയായി സമർപ്പിക്കുന്നു.! 'വ്യാസായനം' വ്യാസാ + അയനം (യാത്ര.) = വ്യാസായനം . ധഅനുഭവ പടലം പ എണ്ണമറ്റ യോഗീശ്വരൻമാരും തപസ്വികളും, മഹാപ്രാണവിദ്യാ പരിശീലന ജീവിത പുണ്യം കൊണ്ട് പവിത്രവും പരിപാവനവുമാക്കിയ പൂർണ്ണാ നദിയുടെ (പെരിയാർ) തീരത്ത്, വേദമന്ത്രജപങ്ങളുടെ ശ്രുതി കേട്ടുണരുന്ന , വിശ്വവിഖ്യാതമായ തന്ത്ര വിദ്യാപീഠമെന്ന, വൈദിക, താന്ത്രിക പഠനശാലയും, അനാഥരക്ഷകനായ ചെറിയത്തപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്നതും, വെളിയൻമാർ (കൃഷിക്കാർ) ധാരാളം അധിവസിയ്ക്കുന്നതുമായ വെളിയത്തു നാടെന്ന ,ഗ്രാമത്തിൽ കൃഷ്ണൻ അമ്മിണി ദമ്പതികളുടെ മകനായി ജനിച്ച് വളർന്ന്  വിദ്യാഭ്യാസ ശേഷം ഒരു വ്യാഴവട്ടക്കാലത്തോളം, വൈരുദ്ധ്യാത്മക  ഇടതുപക്ഷ ചിന്താധാരയിലൂടെ, മാർക്‌സിസമെന്ന ഭൗതികവാദ തത്വശാസ്ത്രത്തിലൂടെ തികച്ചും നാസ്തികനായുള്ള ജീവിതം.  

 ഓമനക്കുട്ടൻ എന്നാണ് ഔദ്യോഗിക നാമം. തുടർന്ന്, ബാഹ്യ നേത്രത്താൽ ദൃശ്യമല്ലാത്ത മഹാപ്രാണശക്തിയുടെ പ്രേരണയാൽ മാത്രം ഇരുപത്തൊന്ന് വർഷക്കാലത്തോളമുള്ള ക്ഷേത്ര ജീവിതവും അതോടൊപ്പമുള്ള താന്ത്രിക, കുലാചാരപഠനവും.താന്ത്രിക ക്രിയാ മാർഗ്ഗങ്ങളുടെ സാമാന്യ അറിവുകൾ പരമാചാര്യനായിരുന്ന പരബ്രഹ്മസ്വരൂപത്തിൽ ലയിച്ച് ശ്വാസോച്ഛ്വാസരൂപേണ പ്രാണനിൽ ലയിച്ചു ചേർന്നിരിക്കുന്ന സാക്ഷാൽ പരബ്രഹ്മതേജസ്സായ ബ്രഹ്മശ്രീ സ്വർഗ്ഗീയ കല്പുഴ ദിവാകരൻ നമ്പൂരിയുടെ ദയയും, സ്‌നേഹവും പരാശക്തിയാൽ പ്രചോധിദമായി. 'ഗുരുവിന്റെ കാരുണ്യത്താൽ കുലഗുരുനാമത്തോടെ, വ്യാസ ചൈതന്യയെന്ന താന്ത്രികനാമധേയവും ചിലതായിട്ടുള്ള ചെറിയ ക്ഷേത്രങ്ങളിലെ ശാന്തി വേലയും മേൽശാന്തി പദവിയും തൻ നിമിത്തം വിധിപരവും മഹാ ഗുരുക്കൻമാരുടെ അനുഗഹവും നിമിത്തമായി 2006 ൽ കുലാചാര താന്ത്രിക വിധിപ്രകാരം ആചാര്യനായി കുടിവയ്പ്പ് പ്രതിഷ്ഠാകർമ്മവും നിർവ്വഹിയ്ക്കാൻ ഭാഗ്യം ലഭിച്ചതിൻ ഫലമായി താന്ത്രികനെന്ന സ്ഥാനവും ലഭിച്ചു.

അധ:സ്ഥിത ജനവിഭാഗത്തിലെ ക്ഷേത്ര ജീവിതം മൂലവും പുറം ജാതിയിലായതിനാലും, പണ്ഡിത ശിരോമണികളായ ചില താന്ത്രിക സുഹൃത്തുക്കളും, ചില കേമൻമാരും പുലയതന്ത്രിയെന്ന് സ്‌നേഹ പരിഹാസരൂപേണ പരിഹസിക്കാനും മറന്നിരുന്നില്ല എന്ന് ഈ അവസരത്തിൽ ഓർക്കാതെ വയ്യ. അതൊരു തരത്തിൽ അനുഗ്രഹമായി ഇന്ന് തോന്നുന്നു. മലവാര ഗോത്ര കുലാചാര ഗ്രന്ഥങ്ങൾ അനവധി അനവധി പഠിക്കാനും സ്വയത്തമാക്കാനും, അനവധി ഗുരുഭൂതന്മാരും, ആചാര്യ താന്ത്രിക സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ട്. ഇതിനെല്ലാമുപരിയായി അധി കഠിനമായ മന്ത്രമൂർത്തീ ധ്യാനങ്ങളും മന്ത്ര കർമ്മങ്ങളും ഹൃദിസ്ഥമാക്കി നിരന്തര ജപത്തിലൂടെ മഹാപ്രാണ വിദ്യ അനുഷ്ഠിയ്ക്കുന്നതിനായി 'സ്വർഗ്ഗീയ ശ്രീ യൂത് ബാലകൃഷ്ണവൈദ്യർ 'ഗുരുവിൽ നിന്നും ദീക്ഷാരൂപേണ കരസ്ഥമാക്കിയത് നിരന്തരം ജപ ധ്യാന ആത്മ നിരീക്ഷണത്തിന് സഹായകമാകുന്നു.

ഗുരുകൃപ.! ഗുരു ചരണം ശരണം.  ആദ്യാത്മികതയിലൂടെ വളർന്ന് മന്ത്രസാധകനായാളല്ല വ്യാസ ചൈതന്യ. വൈരുദ്ധാത്മക സിദ്ധാന്തത്തിന്റെ തണലിൽ നിന്നും ദൈവ നിയോഗത്താൽ മന്ത്രസാധകനായി വന്നതാണ്.! ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഘോരീ സമ്പ്രദായമൂർത്തി ഉഗ്രപ്രത്യംഗിരാ പ്രതിഷ്ഠാകലശം ചെയ്ത് ഉഗ്രപ്രത്യം ഗിരാദേവിയുടെ താന്ത്രിക ഗുരുസ്ഥാനവും കരഗതമായി. ഗുരു ചരണം ശരണം. 'വ്യാസചൈതന്യ'.